ലഹരിക്കെതിരെ "ഉണരാം, ഉണർത്താം" പദ്ധതി തുടങ്ങി

ലഹരിക്കെതിരെ "ഉണരാം, ഉണർത്താം" പദ്ധതി തുടങ്ങി



കണ്ണൂർ: ലഹരിവിരുദ്ധ ജനമുന്നേറ്റത്തിന്റെ ഭാഗമായി കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന "ഉണരാം, ഉണർത്താം" പദ്ധതി ലഹരിക്കെതിരേയുള്ള ഉണർത്തുപാട്ടായി മാറി.
കുടുംബ പശ്ചാത്തലത്തിൽ തന്നെ ലഹരി ഉപയോഗം തടയുന്നതിനുള്ള ശാസ്ത്രീയ പദ്ധതിയായിട്ടാണ് ഉണരാം ഉണർത്താം പദ്ധതി ബ്ലോക്ക് പഞ്ചായത്ത് വിഭാവനംചെയ്തിട്ടുള്ളത്. പദ്ധതിയുടെ ഉദ്ഘാടനം അഴീക്കോട്ട് കെ.വി. സുമേഷ് എം.എൽ.എ. നിർവഹിച്ചു.

ലഹരിവിമുക്ത പ്രവർത്തനങ്ങൾക്ക് ഇത്തരം വേറിട്ട പദ്ധതികൾ ഉത്തേജനംനൽകുമെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷ അധ്യക്ഷതവഹിച്ചു. അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ നിസാർ വായിപ്പറമ്പ്, ബ്ലോക്ക് പഞ്ചായത്തംഗം പി.ഒ. ചന്ദ്രമോഹനൻ, ബി.ഡി.ഒ. സിമാ കുഞ്ചാൽ, വിമുക്തി ജില്ലാ കോ ഒാർഡിനേറ്റർ സുജിത്ത് തുടങ്ങിയവർ സംസാരിച്ചു.

പദ്ധതിയുടെ ഭാഗമായി ബോധവത്‌കരണവും കലാപരിപാടികളും വളപട്ടണം, ചിറക്കൽ, പാപ്പിനിശ്ശേരി പഞ്ചായത്തുകളിൽ അരങ്ങേറി.

വളപട്ടണം പഞ്ചായത്ത് പ്രസിഡന്റ് ഷമീമ, പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുശീല, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പി.പി. അജിത, കെ.വി. സതീശൻ, പി. പ്രസീത, എക്സൈസ് ഉദ്യോഗസ്ഥൻ കലേഷ് തുടങ്ങിയവർ വിവിധയിടങ്ങളിലെ പരിപാടികൾക്ക് നേതൃത്വംനൽകി.

രാമഗുരു യു.പി. സ്കൂൾ, കോളേജ് ഓഫ് കൊമേഴ്സ്, അരോളി ഹൈസ്കൂൾ എന്നിവടങ്ങളിലെ വിദ്യാർഥികളും ബ്ലോക്ക് വജ്രജൂബിലി ഫെസിലേറ്റർമാരും അവതരിപ്പിച്ച കലാപ്രകടനങ്ങളുമുണ്ടായി.