ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസ്സോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം - പ്രകടനവും പൊതുയോഗവും നടത്തി

ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ്  അസ്സോസിയേഷൻ  കണ്ണൂർ ജില്ലാ സമ്മേളനം - പ്രകടനവും  പൊതുയോഗവും നടത്തി 
ഇരിട്ടി: ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ്  അസ്സോസിയേഷൻ 38- മത് കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന ട്രേഡ്‌ഫെയറിന്റെ ഉദ്‌ഘാടനം ഇരിട്ടി സി ഐ കെ.ജെ. ബിനോയ് ഉദ്‌ഘാടനം ചെയ്തു. ട്രേഡ്‌ഫെയർ കമ്മറ്റി ചെയർമാൻ ഉണ്ണി കൂവോട് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന്  വൈകുന്നേരം പ്രകടനവും പൊതുയോഗവും നടന്നു.  ഇരിട്ടി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന പൊതു സമ്മേളനം രാജ്യസഭാ എം പി ഡോ. വി. ശിവദാസൻ  ഉദ്ഘാടനം ചെയ്തു. എ കെ പി എ ജില്ലാ പ്രസിഡണ്ട്  രാജേഷ്  കരേള അധ്യക്ഷത വഹിച്ചു.  ഫോട്ടോ വീഡിയോ ഗ്രാഫി മത്സരത്തിൽ വിജയിച്ചവർക്കുള്ള അവാർഡ് ദാനം സണ്ണി ജോസഫ് എം എൽ എ നിർവഹിച്ചു. എ കെ പി എ സംസ്ഥാന സെക്രട്ടറി സജീഷ് മണി,  സംസ്ഥാന സെക്രട്ടറി  ഉണ്ണികൂവോട്, ഐ എൻ സി ഇരിട്ടി  മണ്ഡലം പ്രസിഡണ്ട് തോമസ് വർഗ്ഗീസ്, സിപിഎം ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ, ബി ജെ പി ഇരിട്ടി മണ്ഡലം വൈസ് പ്രസിഡന്റ് അജേഷ് നടുവനാട്, ബാബുരാജ് പായം, ഇബ്രാഹിം മുണ്ടേരി,  അയ്യൂബ് പൊയിലൻ,  ഒ. വിജേഷ് , ഇരിട്ടി പ്രസ്സ് ഫോറം പ്രസിഡണ്ട്  സദാനന്ദൻ കുയിലൂർ,  പ്രജിത്ത് കണ്ണൂർ, രജീഷ് പി ടി കെ , കെ.വി.  വിനയകൃഷ്ണൻ,  സിനോജ് മാക്സ്  ( ജില്ലാ ട്രഷറർ ), വനിതാ വിങ്ങ് കോഡിനേറ്റർ പ്രസീത  എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി  എസ്. ഷിബുരാജ് സ്വാഗതവും വിവേക് നമ്പ്യാർ നന്ദിയും പറഞ്ഞു.