പരിശോധനക്കെത്തിയ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമം; ഡോക്ടർക്കെതിരെ കേസ്

പരിശോധനക്കെത്തിയ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമം; ഡോക്ടർക്കെതിരെ കേസ്


ബദിയടുക്ക: ദന്തൽ ക്ലീനിക്കിൽ പരിശോധനക്കെത്തിയ യുവതിയെ പരിശോധനക്കിടെമാനഭംഗപ്പെടുത്താൻ ശ്രമം, പരാതിയിൽ ഡോക്ടർക്കെതിരെ കേസ്. സംഭവം പുറത്തറിഞ്ഞതോടെ ഡോക്ടർ ക്ലീനിക്ക് പൂട്ടി നാടുവിട്ടു. ബദിയടുക്ക നെല്ലിക്കട്ടയിലെ ദന്തൽ ക്ലീനിക്കിലെ ഡോക്ടർ പെർഡാല മീത്തൽ ബസാറിലെ കൃഷ്ണമൂർത്തി (56) ക്കെതിരെയാണ് പരാതിയിൽ ബദിയടുക്ക പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ 5 ന് വൈകുന്നേരമാണ് പരാതിക്കാസ് പദമായ സംഭവം. നെല്ലിക്കട്ടയിലെ ദന്തൽ ക്ലീനിക്കിലെത്തിയ 32 കാരിയുടെ പരാതിയിലാണ് കേസ്. പരിശോധനക്കിടെ ഡോക്ടർമാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്നും മാറിടത്തിൽ പിടിച്ചുവെന്നും പരാതിയിൽ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഡോക്ടറെ കാണാതായതോടെ ഇയാളുടെ ഭാര്യയും ബദിയടുക്ക പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇവരുടെ പരാതി മാൻ മിസ്സിംഗ് കേസും പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.