കെഎസ്ആര്‍ടിസി ബസില്‍ യുവാവിന്റെ നഗ്നതാ പ്രദര്‍ശനം; വനിതാ കണ്ടക്ടറെ അപമാനിക്കാനും ശ്രമം

കെഎസ്ആര്‍ടിസി ബസില്‍ യുവാവിന്റെ നഗ്നതാ പ്രദര്‍ശനം; വനിതാ കണ്ടക്ടറെ അപമാനിക്കാനും ശ്രമംആലപ്പുഴ : കെ.എസ്.ആർ.ടി.സി. ബസിൽ വനിതാ കണ്ടക്ടറോട് അപമര്യാദയായി പെരുമാറുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്തയാളെ പോലീസ് അറസ്റ്റുചെയ്തു.

കണ്ണമംഗലം മറ്റം വടക്ക് തോട്ടുകണ്ടത്തിൽ വീട്ടിൽ ആൽബർട്ട് പൗലോസാ(34)ണ് പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസം വൈകീട്ട് കായംകുളത്തുനിന്നു താമരക്കുളത്തേക്കുപോയ ബസിലാണ് സംഭവം. കണ്ടക്ടർ ബഹളംവെച്ചു. ആൽബർട്ട് ബസിൽനിന്ന് ഇറങ്ങി ഓടുകയുമായിരുന്നു.