ആകാശത്തു നിന്ന് തീഗോളം വീണ് വീടിന് തീപിടിച്ചു

ആകാശത്തു നിന്ന് തീഗോളം വീണ് വീട് കത്തിനശിച്ചതായി കർഷകൻ. യുഎസ്സിലെ വടക്കൻ കാലിഫോർണിയയിലാണ് സംഭവം. കാലിഫോർണിയയിൽ കഴിഞ്ഞയാഴ്ച്ച ആകാശത്ത് തീഗോളം കണ്ടതായി നിരവധി പേർ സോഷ്യൽമീഡിയയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വീട് കത്തിനശിച്ചത് തീഗോളം വീണെന്ന വാദവുമായി കർഷകൻ രംഗത്തെത്തിയത്. പൂർണമായും കത്തിനശിച്ച വീടിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.