കൃഷിദര്‍ശന്‍: കര്‍ഷകര്‍ക്ക് പരാതി നല്‍കാം

കൃഷിദര്‍ശന്‍: കര്‍ഷകര്‍ക്ക് പരാതി നല്‍കാം



തലശ്ശേരി ബ്ലോക്ക് പഞ്ചായത്തില്‍ നവംബര്‍ 22ന് ആരംഭിക്കുന്ന കൃഷി വകുപ്പ് മന്ത്രിയുടെ ബ്ലോക്ക്തല കര്‍ഷക സമ്പര്‍ക്ക പരിപാടി കൃഷിദര്‍ശന്റെ ഭാഗമായി കര്‍ഷകര്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാം. ബ്ലോക്ക് പരിധിയിലുള്ളവര്‍ക്ക് നവംബര്‍ 17 വരെ കൃഷിഭവനുകളില്‍ നേരിട്ടോ www.aims.kerala.gov.in, www.aimnsew.kerala.gov.in എന്നിവ വഴി ഓണ്‍ലൈനായോ പരാതി നല്‍കാം. എഴുതി തയ്യാറാക്കിയ പരാതികള്‍ ഓണ്‍ലൈനില്‍ അപ് ലോഡ് ചെയ്യാം.