സുഹൃത്തായ യുവതിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച പോലീസുകാരന്‍ അറസ്റ്റില്‍


സുഹൃത്തായ യുവതിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച പോലീസുകാരന്‍ അറസ്റ്റില്‍
തിരുവനന്തപുരത്ത്∙ സുഹൃത്തായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ പോലീസുകാരന്‍ അറസ്റ്റില്‍. തിരുവനന്തപുരത്തെ സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ സാബു പണിക്കരാണ് അറസ്റ്റിലായത്. യുവതിയെ പീഡിപ്പിച്ചതിനും  ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനുമാണ് കേസ്.

ഇയാളുടെ രണ്ട് സുഹൃത്തുക്കളെയും അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തു. വിവാഹ വാഗ്ദാനം നൽകി വർഷങ്ങളായി ഇയാൾ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനാണ് മറ്റു രണ്ടുപേരെ അറസ്റ്റ്  ചെയ്തത്.