
കൊവിഡ് 19 ഉയര്‍ത്തിയ വെല്ലുവിളികള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. എന്നാല്‍ മിക്ക രാജ്യങ്ങളും കൊവിഡിനോട് പോരാടിക്കൊണ്ട് തന്നെ സാധാരണജീവിതത്തിലേക്ക് മടങ്ങുന്നതിനുള്ള ശ്രമത്തിലാണിപ്പോള്‍. ഇതിന്‍റെ ഭാഗമായികൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ എല്ലായിടത്ത് നിന്നും നീക്കം ചെയ്തിട്ടുണ്ട്.
ഇത്തരത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതോടെ പലയിടങ്ങളിലും മറ്റ് ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളുമെല്ലാം വര്‍ധിച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇപ്പോഴിതാ യുകെയില്‍ പലയിടങ്ങളിലും കുട്ടികളെ ബാധിക്കുന്ന 'സ്കാര്‍ലെറ്റ് ഫീവര്‍' വ്യാപകമായിക്കൊണ്ടിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്.
ഒരു തരത്തിലുള്ള ബാക്ടീരിയല്‍ ഇൻഫെക്ഷനാണ് 'സ്കാര്‍ലെറ്റ് ഫീവര്‍'. 'സ്ട്രെപ്റ്റോകോക്കസ് പയോജീൻസ്' എന്ന ബാക്ടീരിയ ആണ് രോഗത്തിന് കാരണമാകുന്നത്.
ഇത് നേരത്തെ തന്നെ നിലവിലുള്ള രോഗമാണ്. എന്നാല്‍ വലിയൊരു ഇടവേളയ്ക്ക് ശേഷം രോഗം അസാധാരണമാം വിധം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണത്രേ ഇപ്പോള്‍. കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതോടെയാകാം 'സ്കാര്‍ലെറ്റ് ഫീവര്‍' കേസുകള്‍ കൂടുന്നതെന്നാണ് യുകെയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ അറിയിക്കുന്നത്