ഇരിട്ടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 1983-84 എസ് എസ് എല്‍ സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി

ഇരിട്ടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 1983-84  എസ് എസ് എല്‍ സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം   നടത്തി 

ഇരിട്ടി: ഇരിട്ടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 1983-84 വര്‍ഷത്തെ എസ് എസ് എല്‍ സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. പി. വി. രത്‌നാകരന്‍ അധ്യക്ഷത വഹിച്ചു. എന്‍. പി. മുരളീധരന്‍, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എം. ബാബു, പ്രിന്‍സിപ്പാള്‍ കെ. ഇ. ശ്രീജ, കൗണ്‍സിലര്‍ പി. പി. ജയലക്ഷ്മി, സന്തോഷ് കൊയിറ്റി, സുധീപന്‍ തുടങ്ങിയവര്‍ സംസാരിച്ചു.