ആദ്യ കുപ്പി തീര്‍ന്നു; രണ്ടാം കുപ്പിയ്ക്ക് തര്‍ക്കം; 2 പേര്‍ക്ക് വെട്ടേറ്റത് ബെവ്കോയിലെ സംഘര്‍ഷത്തിനിടെ

ആദ്യ കുപ്പി തീര്‍ന്നു; രണ്ടാം കുപ്പിയ്ക്ക് തര്‍ക്കം; 2 പേര്‍ക്ക് വെട്ടേറ്റത് ബെവ്കോയിലെ സംഘര്‍ഷത്തിനിടെകുമളി അട്ടപ്പള്ളത്ത് ബീവറേജിന് മുന്നിലുണ്ടായ സംഘര്‍ഷത്തിനിടെ രണ്ട് പേര്‍ക്ക് വെട്ടേറ്റു.  ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. കുമളി 66-ാം മൈൽ സ്വദേശികളായ റോയി മാത്യു, ജിനു സെബാസ്റ്റ്യൻ എന്നിവർക്കാണ് പരിക്കേറ്റത്. കഞ്ഞിക്കുഴി സ്വദേശി അമലാണ് ഇവരെ ആക്രമിച്ചത്.

ബന്ധുവിന്റെ മരണാനന്തര ചടങ്ങിനു ശേഷം ഇവര്‍ ഒന്നിച്ച് അട്ടപ്പളളത്തെത്തി മദ്യപിച്ചിരുന്നു.വാങ്ങിയ മദ്യം തീര്‍ന്ന ശേഷം വീണ്ടും മദ്യം വാങ്ങാനുള്ള ചര്‍ച്ചകള്‍ തര്‍ക്കമായി മാറി. ഇതിനിടയിലാണ് അമൽ അടുത്തുള്ള കടയിൽ ചെന്ന് കത്തി വാങ്ങി വന്ന് റോയിയെയും ജിനുവിനെയും വെട്ടിയത്.ആക്രമണത്തിന് ശേഷം പ്രതി അമല്‍ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു.

ഇയാള്‍ മുന്‍പും നിരവധി കേസുകളില്‍ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അമലിനായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി.