ഇരിട്ടി പ്രസ്‌ഫോറം അനുമോദിച്ചു
ഇരിട്ടി: കെ. കെ. രാജീവൻ അവാർഡ് നേടിയ ദേശാഭിമാനി ഇരിട്ടി ലേഖകൻ മനോഹരൻ കൈതപ്രത്തേയും പത്രപ്രവർത്തക അസോസിയേഷൻ ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്ത സുദിനം ലേഖകൻ സി. ബാബുവിനെയും ഇരിട്ടി പ്രസ് ഫോറം അനുമോദിച്ചു. നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. പ്രസ് ഫോറം പ്രസിഡന്റ് സദാനന്ദൻ കുയിലൂർ അദ്ധ്യക്ഷത വഹിച്ചു. സിക്രട്ടറി ഉന്മേഷ് പായം, ബാബു പാലാട്ടി, കെ. അബ്ദുള്ള, കെ. സാദിഖ്, സന്തോഷ് കോയിറ്റി, സതീശൻ മാവില, സന്തോഷ് തുളസീമന്ദിരം എന്നിവർ സംസാരിച്ചു.