വിഴിഞ്ഞം സമരം വര്‍ഗീയവല്‍ക്കരിക്കുന്നത് അപകടകരം; അഡ്വ. കെ.എ ഫിലിപ്പ്

വിഴിഞ്ഞം സമരം വര്‍ഗീയവല്‍ക്കരിക്കുന്നത് അപകടകരം; അഡ്വ. കെ.എ ഫിലിപ്പ്



ഇരിട്ടി: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് മത്സ്യതൊഴിലാളികള്‍ക്കും സമീപവാസികള്‍ക്കും ഉണ്ടായിട്ടുള്ള അതി ഗൗരവമായിട്ടുള്ള പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ചര്‍ച്ചയിലുടെ പരിഹരിക്കാതെ സമരം വര്‍ഗീയവല്‍ക്കരിക്കുന്നത് അപകടകരമായ നീക്കമാണെന്ന് കേരളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്‍മാന്‍ കെ.എ.ഫിലിപ്പ് പറഞ്ഞു. കേരളാ കോണ്‍ഗ്രസ് പായം മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ മത്സ്യ തൊഴിലാളികളില്‍ ഭൂരിപക്ഷം ജനങ്ങളെ പ്രതിനിധികരിക്കുന്ന സമുധായം ആണ് പ്രസ്തുത സമരത്തിന് നേതൃത്വം നല്കി കൊണ്ടിരിക്കുന്നത്. സുദായത്തിലെ ഒരു വ്യക്തി നടത്തിയ പ്രസ്താവന അപലപനീയമാണ്. ആയതു കൊണ്ട് തന്നെ തന്റെ പ്രസ്താവന പിന്‍വലിച്ച് ദുഃഖം രേഖപ്പെടുത്തിയിട്ടും ആ പ്രസ്താവന ഉയര്‍ത്തി കാട്ടി കേരളത്തിലെ സമുദായ മൈത്രി നശിപ്പിക്കുന്നതിനുള്ള നീക്കം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് ദുരവ്യാപകമായി ഭവിഷ്യത്തുകള്‍ക്ക് കാരണമാകും. സര്‍ക്കാര്‍ ഇത്തരം വികല നീക്കങ്ങളില്‍ നിന്ന് പിന്‍മാറേണ്ടതാണ്. ഒരു വ്യക്തിയുടെ അഭിപ്രായ പ്രകടനം സമുദായത്തിന്റെ അഭിപ്രായമായി ചിത്രീകരിക്കുന്നത് സമരത്തെ തകര്‍ക്കുന്നതിന് വേണ്ടിയാണെന്നും ഈ പ്രശ്‌നം സര്‍ക്കാര്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിണ്ടന്റ് ജോര്‍ജ് ആന്റണി അധ്യക്ഷത വഹിച്ചു.  റോജസ് സെബാസ്റ്റ്യന്‍, ജോസ് പൊരുന്നക്കോട്ട്, പി.സി.ജോസഫ്, കെ.ജെ.ജോസഫ് കിഴുചിറ, ഡെന്നീസ് മാണി, കെ.സി.തോമസ് കുളങ്ങരമുറി, വില്‍സണ്‍ ചേരിക്കതടത്തില്‍, ജോസഫ് കേളീമറ്റം, റ്റിസ്സി മണിക്കൊബേല്‍, ബേബി പുതിയമഠത്തില്‍, തോമസ് ഇല്ലിക്കല്‍, റോബിന്‍ മണ്ണനാല്‍ എന്നിവര്‍ പ്രസംഗിച്ചു.
പുതിയ മണ്ഡലം പ്രസിണ്ടന്റായി ജിജോ അടവനാലിനെയും ജനറല്‍ സെക്രട്ടറിയായി ജോസഫ് കല്ലുരിനെയും തിരഞ്ഞെടുത്തു.