കേരള ബ്ലാസ്റ്റേഴ്സിന്‍റെ മത്സരം കണ്ട് വീട്ടിലേക്ക് മടങ്ങിയ യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

കേരള ബ്ലാസ്റ്റേഴ്സിന്‍റെ മത്സരം കണ്ട് വീട്ടിലേക്ക് മടങ്ങിയ യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു


  • കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം കണ്ട് വീട്ടിലേക്ക് മടങ്ങവെ യുവാവ് ട്രെയിനിൽ നിന്നു വീണു മരിച്ചു. കറുകുറ്റി പൈനാടത്ത് വീട്ടിൽ പ്രകാശിന്‍റെ മകൻ ഡോൺ (24) ആണ് മരിച്ചത്. കേരളാ ബ്ലാസ്റ്റേഴ്സും ബെംഗലൂരു എഫ് സിയും തമ്മില്‍ ഇന്നലെ കൊച്ചിയില്‍ നടന്ന മൽസരം കഴിഞ്ഞ് കറുകുറ്റിയിലെ വീട്ടിലേക്ക് മടങ്ങവെ കറുകുറ്റി റെയിൽവേ സ്റ്റേഷനിലാണ് സംഭവം.

അങ്കമാലിയിൽ ട്രെയിൻ എത്തിയപ്പോൾ ചേട്ടനെ വിളിച്ച് കൂട്ടിക്കൊണ്ടുപോകാനായി സ്റ്റേഷനില്‍ എത്താൻ പറയുകയും അങ്കമാലിയിൽ ട്രെയിൻ നിര്‍ത്തിയില്ലെന്നും തൃശൂരിലെ നിര്‍ത്തുകയുള്ളൂവെന്നും ഡോണ്‍ പറഞ്ഞിരുന്നു. ട്രാക്ക് അറ്റകുറ്റപണി നടക്കുന്നതിനാൽ കറുകുറ്റി ഭാഗത്ത് ട്രെയിൻ വേഗത കുറച്ച് പോകുന്നതിന്നിടെ ചാടി ഇറങ്ങിയപ്പോൾ അപകടം സംഭവിച്ചതാണെന്നാണ് കരുതുന്നത്.

Also Read-കൊല്ലത്ത് ലോറിക്ക് പിന്നിൽ കാറിടിച്ച് യുവാവ് മരിച്ചു

ചേട്ടനും പിതാവും കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ എത്തി അന്വേഷിച്ചുവെങ്കിലും ഡോണിനെ കാണാന്‍ കഴിഞ്ഞില്ല. ഫോണിലും ലഭിക്കാതിരുന്നതിനെ തുടർന്ന് പൊലീസിൽ പരാതി നൽകി. മൊബൈൽ ലൊക്കേഷൻ കറുകുറ്റിയിലെന്നു കാണിച്ചതിനെ തുടർന്ന് പുലർച്ചെ നടത്തിയ തെരച്ചിലിലാണ് ഡോണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്