ഇരിട്ടി നഗരസഭ പ്രത്യേക പഠന പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്തു

ഇരിട്ടി നഗരസഭ പ്രത്യേക പഠന  പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്തു


ഇരിട്ടി: എസ് എസ് എൽ സി പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾകൾക്കായി ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പ്രത്യേക പ0ന പരിശീലന പദ്ധതി ഇരിട്ടി ഹയർ സെക്കണ്ടറിസ്ക്കൂളിൽ നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ പി.പി. ജയലക്ഷ്മി, പി ടി എ പ്രസിഡണ്ട് സന്തോഷ് കോയിറ്റി, പ്രധാനാധ്യാപകൻ എം.ബാബു, മദർ പിടിഎ പ്രസിഡണ്ട് ആർ.കെ. മിനി, അധ്യാപകരായ പി.വി. ശശീന്ദ്രൻ, ഷൈനി യോഹന്നാൻ, എം.പ്രദീപൻ എന്നിവർ സംസാരിച്ചു. സ്ക്കൂൾ പ്രവൃത്തി സമയങ്ങൾക്കു പുറമെ രാവിലെയും വൈകീട്ടുമായി ലഘുഭക്ഷണമുൾപ്പെടെ നൽകിയാണ് എസ് എസ് എൽ സി വിദ്യാർത്ഥികൾക്ക് പ്രത്യേക പഠന പരിശീലനം നൽകുന്നത്. നഗരസഭ പരിധിയിലെ ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ, ചാവശേരി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്