വ്യാപാര പൂരം ഉദ്ഘാടനം ചെയ്തു.

വ്യാപാര പൂരം ഉദ്ഘാടനം ചെയ്തു.
ഇരിട്ടി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിട്ടി സംയുക്ത യൂണിറ്റിന്റെ നേതൃത്വത്തില്‍ ഗ്രീന്‍ലീഫ് ഇരിട്ടി പുഷ്‌പോത്സവത്തോടനുബന്ധിച്ച് നടത്തുന്ന വ്യാപാര പൂരം സെഞ്ച്വറി ഫാഷന്‍സിറ്റി ഉടമ ഷുക്കൂര്‍ ഹാജിക്ക് കൂപ്പണ്‍ നല്‍കി ഇരിട്ടി നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പി.ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ഇടപാടുകാര്‍ക്കുള്ള സമ്മാനകൂപ്പണ്‍ വിതരണം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിട്ടി മേഖലാ പ്രസിഡന്റ് സി.കെ.സതീശന്‍ ഉദ്ഘാടനം ചെയ്തു. ഇരിട്ടി മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് അയൂബ് പൊയിലന്‍ അധ്യക്ഷത വഹിച്ചു. കെവിവിഇഎസ് പ്രസിഡന്റ് റെജി തോമസ്, എന്‍.കെ.സജിന്‍, ഇരിട്ടി മെട്രോ യൂണിറ്റ് പ്രസിഡന്റ് കെ.പി.അലി ഹാജി, ടി.അബ്ദുള്‍നാസര്‍, ഗ്രീന്‍ലീഫ് ചെയര്‍മാന്‍ ഇ.രജീഷ്, സെക്രട്ടറി എന്‍.ജെ.ജോഷി, വൈസ് ചെയര്‍മാന്‍ സി.ബാബു, പി.അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഡിസംബര്‍ 21 മുതല്‍ ജനുവരി 8 വരെ നടക്കുന്ന ഗ്രീന്‍ലീഫ് പുഷ്‌പോത്സവത്തിന്റെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ കീഴിലുള്ള ഇരിട്ടിയിലെ കടകളില്‍ നിന്ന് നിശ്ചിത തുകയ്ക്ക് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് പുഷ്‌പോത്സവ ടിക്കറ്റ് ഉള്‍പ്പെടെയുള്ള സമ്മാനകൂപ്പണുകളാണ് നല്‍കുന്നത്. ജനുവരി 6 ന് സമ്മാനകൂപ്പണ്‍ നറുക്കെടുത്ത് സ്‌കൂട്ടി, ടിവി ഉള്‍പ്പെടെയുള്ള നിരവധി സമ്മാനങ്ങളും നല്‍കുമെന്ന് വ്യാപാരി ഭാരവാഹികള്‍ അറിയിച്ചു.