മദ്യലഹരിയിൽ സഹോദരനെ കുത്തിക്കൊന്നയാൾ പൊലീസ് പിടിയിൽ

മദ്യലഹരിയിൽ സഹോദരനെ കുത്തിക്കൊന്നയാൾ പൊലീസ് പിടിയിൽ


പാലക്കാട്: പാലക്കാട്ട് സഹോദരന്മാർ തമ്മിൽ മദ്യപിച്ചുണ്ടായ തർക്കത്തി ൽ യുവാവ് കുത്തേറ്റ് മരിച്ച കേസിൽ പൊള്ളാച്ചി കൊള്ളുപാളയം സ്വദേശി മണികണ്ഠൻ അറസ്റ്റിൽ. തമിഴ്നാട്ടിലെ ബന്ധുവീട്ടിൽ നിന്നാണ് സൗത്ത് പൊലീസ് പിടികൂടിയത്. പൊള്ളാച്ചി കൊള്ളു പാളയം സ്വദേശി ദേവയാണ് സഹോദരൻ്റ കുത്തേറ്റ് മരിച്ചത്.കൂട്ടുപാതയിൽ വെച്ച് ബുധനാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം.മണികണ്Oൻ്റെ ഭാര്യയുമായി സഹോദരന് അവിഹിത ബന്ധമുണ്ടെന സംശയത്തെ തുടർന്നാണ് തർക്കമുണ്ടായത്. കൊലയ്ക്ക് ശേഷം മണികണ്ഠൻ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.