വയോജനങ്ങൾക്കായി നടത്തിവന്ന യോഗ പരിശീലനം സമാപിച്ചു

വയോജനങ്ങൾക്കായി നടത്തിവന്ന  യോഗ പരിശീലനം സമാപിച്ചു

ഇരിട്ടി:   തില്ലങ്കേരി ഗ്രാമപഞ്ചായത്ത്‌,ഗവ. ആയുർവേദ ഡിസ്‌പെൻസറി ആയുഷ് ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്റർ എന്നിവയുടെ നേതൃത്വത്തിൽ വാഴക്കാലിൽ വയോജനങ്ങൾക്കായി നടത്തിയ യോഗ പരിശീലനം സമാപിച്ചു. 
സമാപനം പഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീമതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം രമണി മിന്നി അധ്യക്ഷയായി. സിറ്റിസൺസ് പ്രതിനിധി ശ്രീധരൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ  വി. വിമല,  മെഡിക്കൽ ഓഫീസർ ഡോ. അനീഷ് കുമാർ, യോഗ പരിശീലക ഡോ.സനില,  എന്നിവർ സംസാരിച്ചു. യോഗ പരിശീലനത്തിൽ പങ്കെടുത്തവരുടെ വീടുകളിൽ ഔഷധസസ്യ ഉദ്യാനം  തയ്യാറാക്കുന്നതിൻ്റെ ഭാഗമായി ചെടികൾ വിതരണം ചെയ്തു. മുറികൂട്ടി, ചങ്ങലം പരണ്ട,വാതംകൊല്ലി, പുളിയാറില, കൊടുവേലി എന്നിങ്ങനെ അത്യാവശ്യസന്ദർഭങ്ങളിൽ വീടുകളിൽ ഉപയോഗിക്കാൻ പറ്റുന്ന ചെടികളാണ് ഉദ്യേനത്തിൽ ഉൾപ്പെടുത്തിയത്.