ലോക ഭിന്നശേഷി ദിനാചരണം നടത്തി
ഇരിട്ടി: സമഗ്ര ശിക്ഷാ കേരളം ഇരിട്ടി ബിആർസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോക ഭിന്നശേഷി ദിനാചരണം മണത്തണ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. പി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ബേബി സോജ അധ്യക്ഷയായി. പ്രധാനാധ്യാപകൻ കെ.വി. സജി, സീനിയർ അധ്യാപകൻ സുനിൽ, പി ടി എ പ്രസിഡണ്ട് കെ. സന്തോഷ്. ഇരിട്ടി ബി ആർ സി സ്പെഷ്യൽ എഡ്യൂക്കേറ്റർ ജെസ്സി മാത്യു എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി സൈക്കിൾ റാലിയുടെയും ബാൻഡ് മേളത്തിന്റെയും അകമ്പടിയോടെ കുട്ടികളും രക്ഷിതാക്കളും സാമൂഹ്യ പ്രവർത്തകരും എസ് പി സി കേഡറ്റുകളും അധ്യാപകരും അണിനിരന്ന ഘോഷയാത്ര നടന്നു.