ജെല്ലിക്കെട്ട് കാണാനെത്തിയ 14കാരൻ കാളയുടെ കുത്തേറ്റ് മരിച്ചു

ജെല്ലിക്കെട്ട് കാണാനെത്തിയ 14കാരൻ കാളയുടെ കുത്തേറ്റ് മരിച്ചു


  • ചെന്നൈ: ജെല്ലിക്കട്ട് കാണാനെത്തിയ പതിനാലുകാരൻ കാളയുടെ കുത്തേറ്റു മരിച്ചു. തമിഴ്നാട് ധർമപുരിയിലാണ് സംഭവം. തടങ്കം എന്ന സ്ഥലത്തായിരുന്നു ജെല്ലിക്കെട്ട് നടന്നത്. ഗോകുല്‍ എന്ന കുട്ടിയാണ് മരിച്ചത്. ബന്ധുവിനോടൊപ്പമായിരുന്നു ഗോകുൽ ജെല്ലിക്കെട്ട് കാണാനെത്തിയത്.

മത്സരത്തിനിടെ കാള കാണികൾക്കിടയിലേക്ക് കുതിച്ചെത്തി ആക്രമിക്കുകയായിരുന്നു. കാളയുടെ ആക്രമണത്തിൽ‌ ഗുരുതരമായി പരിക്കേറ്റ ഗോകുലിനെ ധർമപുരി സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഗോകുലിന് പരിക്കേറ്റത് എങ്ങനെയെന്ന് കണ്ടെത്താൻ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. ഈ വർഷം ജെല്ലിക്കെട്ടിനിടെ മരിക്കുന്ന നാലാമത്തെ ആളാണ് 14കാരനായ ഗോകുൽ.