റോഡിനു കുറുകെ മാൻ ചാടി നിയന്ത്രണം വിട്ട കാർ കുഴിയിലേക്കു മറിഞ്ഞു; ഡ്രൈവർ വനത്തിലൂടെ നടന്നത് 20 കി.മീ

റോഡിനു കുറുകെ മാൻ ചാടി നിയന്ത്രണം വിട്ട കാർ കുഴിയിലേക്കു മറിഞ്ഞു; ഡ്രൈവർ വനത്തിലൂടെ നടന്നത് 20 കി.മീ


തൃശ്ശൂർ: റോഡിനു കുറുകെ മാൻ ചാടി നിയന്ത്രണം വിട്ട കാർ കലുങ്കു തകർത്തു കുഴിയിലേക്കു മറിഞ്ഞു. ഡ്രൈവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച് രാത്രി എട്ടരയോടെ ചാലക്കുടി സ്വദേശി യാത്ര ചെയ്തിരുന്ന കാർ അപകടത്തിൽ പെട്ടത്.

ചാലക്കുടിയിൽ നിന്നും മലക്കപ്പാറയിലെ ബന്ധുവീട്ടിലേക്കു പോകുമ്പോഴായിരുന്നു സംഭവം.

തലകീഴായി മറിഞ്ഞ കാറിൽ നിന്നു രക്ഷപ്പെട്ട ഡ്രൈവർ വഴിതെറ്റി 20 കിലോമീറ്ററോളം വനപാതയിലൂടെ ചാലക്കുടി ഭാഗത്തേക്കു നടന്നതായി പൊലീസ് അറിയിച്ചു. കെഎസ്ഇബിയുടെ വാഹനത്തില്‍ ഇദ്ദേഹം മലക്കപ്പാറയിലെക്ക് എത്തുകയായിരുന്നു. വന്യമൃഗങ്ങൾ ഇറങ്ങുന്ന മേഖലയിലൂടെയാണ് ഇദ്ദേഹം 20 കി.മീ നടന്നത്.