
നേപ്പാളിലെ പൊഖറയില്‍ യാത്രാവിമാനം തകര്‍ന്നു വീണതില്‍ മരണസംഖ്യ 45 ആയി. വിമാനയാത്രക്കാരിലെ 10 വിദേശികളില്‍ 5പേര് ഇന്ത്യക്കാരാണ്. മറ്റുള്ളവര്‍ റഷ്യ, അയര്‍ലന്‍ഡ്, കൊറിയ, അര്‍ജന്റീന എന്നീ രാജ്യക്കാരാണ്. നേപ്പാളിൽ 68 യാത്രക്കാരുമായി പോവുകയായിരുന്ന വിമാനം തകർന്നാണ് അപകടമുണ്ടായത്. ലാന്‍ഡ് ചെയ്യുന്നതിന് മുന്‍പ് സെത്തീ നദീ തീരത്ത് തകര്‍ന്ന് വീഴുകയായിരുന്നു വിമാനം.
രക്ഷാപ്രവര്‍ത്തനത്തിനായി വിമാനത്താവളം അടച്ചു. എട്ടുമാസത്തിനിടെ പൊഖറ വിമാനത്താവളത്തിലുണ്ടാകുന്ന രണ്ടാമത്തെ വിമാനാപകടമാണ് ഇത്. 2022 മെയ് മാസമുണ്ടായ അപകടത്തില്‍ 22 പേര് കൊല്ലപ്പെട്ടിരുന്നു... പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 72 സീറ്റുള്ള വിമാനം തകര്‍ന്നുവീണത്. പഴയ വിമാനത്താവളത്തിനും പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിലാണ് വിമാനം തകർന്നതെന്ന് യെതി എയർലൈൻസ് വക്താവ് സുദർശൻ ബർതൗള കാഠ്മണ്ഡു പോസ്റ്റിനോട് പറഞ്ഞു.
വിമാനം പൂര്‍ണമായും കത്തിനശിച്ചു. റണ്‍വേയില്‍ നിന്നും പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. എടിആര്‍ 72 ഇനത്തില്‍പ്പെട്ട വിമാനമാണ് തകര്‍ന്നത്. 13 മൃതദേഹങ്ങള്‍ സംഭവസ്ഥലത്ത് നിന്നും കണ്ടെടുത്തതായി നേപ്പാള്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടുതല്‍ പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
A total of 68 passengers & four crew members were on board the Yeti airlines aircraft that crashed between the old airport and the Pokhara International Airport, Sudarshan #Bartaula, spokesperson of Yeti Airlines: The Kathmandu Post#nepal pic.twitter.com/ap0Q02NivV— Rahul Sisodia (@Sisodia19Rahul) January 15, 2023