ഗർഭനിരോധന ഉറയിൽ 54 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ചയാൾ പരശുറാം എക്സ്പ്രസിൽ പിടിയില്‍

ഗർഭനിരോധന ഉറയിൽ 54 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ചയാൾ പരശുറാം എക്സ്പ്രസിൽ പിടിയില്‍


തൃശൂർ: ഗര്‍ഭനിരോധന ഉറയിൽ സ്വർണം കടത്താൻ‌ ശ്രമിച്ചയാള്‍ പരശുറാം എക്സ്പ്രസിൽ പിടിയിൽ. മലപ്പുറം വേങ്ങാട് സ്വദേശി മണികണ്ഠൻ(35)ആണ് അറസ്റ്റിലായത്. ആർപിഎഫ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.

54 ലക്ഷം രൂപയുടെ സ്വർണമാണ് കടത്താൻ ശ്രമിച്ചത്. ഗർഭനിരോധന ഉറയിൽ ദ്രവരൂപത്തിലായിരുന്നു സ്വർണക്കടത്ത്. തൃശൂരിലെത്തിച്ച സ്വര്‍ണമാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് പിടികൂടിയത്. പിടിച്ചെടുത്ത സ്വർണം ഒരു കിലോയിലധികമുണ്ടാവുമെന്ന് ആർപിഎഫ് വ്യക്തമാക്കി.