ഇസ്രായേലിൽ ജോലി വാഗ്ദാനം ചെയ്ത് ആറരലക്ഷം തട്ടിയെടുത്തു: 5 പേർക്കെതിരെ കേസ്
ആലക്കോട്: ഇസ്രായേലിൽ ജോലി വാഗ്ദാനം ചെയ്ത് ആറര ലക്ഷം തട്ടിയെടുത്തുവെന്ന യുവതിയുടെ പരാതിയിൽ അഞ്ചുപേർക്കെതിരെ പോലീസ് കേസെടുത്തു. ഉദയഗിരി മാമ്പൊയിലിലെ വെളിയത്ത് സോഫിയ ഷിജോ (37) യുടെ പരാതിയിൽ ഇരിട്ടി കിളിയന്തറയിലെ മാത്തുകുട്ടി, സൈമൺ അലക്സാണ്ടർ, ഷോബി, സനൽകുമാർ, ഡെയ്സി എന്നിവർക്കെതിരെ യാണ് കേസ്. ഇസ്രായേലിലേക്ക് തൊഴിൽ വിസ വാഗ്ദാനം ചെയ്ത് കഴിഞ്ഞ ആഗസ്ത് ഒന്ന് മുതൽ നവംബർ 16 വരെയുള്ള കാലയളവിലായി പല തവണയായി അക്കൗണ്ട് മുഖാന്തരം ആറരലക്ഷം കൈപ്പറ്റിയശേഷം തൊഴിൽ വിസയോ പണമോ നൽകാതെ ചതിച്ചുവെന്നാണ് യുവതിയുടെ പരാതി. മലയോര മേഖല കേന്ദ്രീകരിച്ച് തൊഴിൽ തട്ടിപ്പുകൾ തുടർക്കഥ യായി മാറിയതോടെ ദിനംപ്രതി ഇതുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് ഉടലെടുത്തുകൊണ്ടിരിക്കുന്നത്. സമീപകാല തായി തൊഴിൽ തട്ടിപ്പുകളുടെ പരമ്പരയാണ് മലയോരത്ത് അര ങ്ങേറുന്നത്. പട്ടാളത്തിലും സർക്കാർ സ്ഥാപനങ്ങളിലും ഇസ്രായേൽ, ഓസ്ട്രേലിയ, യൂറോപ്പിലെ വിവിധ രാജ്യങ്ങൾ എന്നിവിടങ്ങളിലും ജോലിയും വിസയും വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളെ കബളിപ്പിച്ച് ലക്ഷങ്ങളാണ് തട്ടിപ്പ് സംഘങ്ങൾ കൈക്കലാക്കിക്കൊണ്ടിരി ക്കുന്നത്. നിരവധി പേരാണ് ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ വലയിൽ കുടുങ്ങി വഞ്ചിതരാകുന്നത്