കണ്ണൂരിൽ ഭക്ഷ്യവിഷബാധ; മയോണൈസ് ചേർത്ത ഭക്ഷണം കഴിച്ച് 7 കുട്ടികൾ ആശുപത്രിയിൽ

കണ്ണൂരിൽ ഭക്ഷ്യവിഷബാധ; മയോണൈസ് ചേർത്ത ഭക്ഷണം കഴിച്ച് 7 കുട്ടികൾ ആശുപത്രിയിൽ


പ്രതീകാത്മക ചിത്രം

  • കണ്ണൂർ: മയോണൈസ് ചേർത്ത ഭക്ഷണം കഴിച്ച് ഏഴ് കുട്ടികൾ ആശുപത്രിയിൽ. കണ്ണൂർ ചിറക്കൽ നിത്യാനന്ദ ഭവൻ സ്കൂളിലെ വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


ഇന്ന് ഉച്ചയ്ക്കാണ് സംഭവം. പൊറോട്ടയും ചിക്കനും മയോണൈസ് ചേർത്ത് കഴിച്ചതാണ് കുട്ടികൾ. വീട്ടിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണം പങ്കിട്ട് കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

പാപ്പിനിശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥികളുടെ നില ഗുരതരമല്ല