വീട് നിർമ്മാണം; പണം വാങ്ങി വഞ്ചിതായി പരാതി

വീട് നിർമ്മാണം; പണം വാങ്ങി വഞ്ചിതായി പരാതി

കൂത്തുപറമ്പ്: വീട് നിർമ്മിച്ച് തരാമെന്ന് വിശ്വസിപ്പിച്ച് എഗ്രിമെൻ്റ് പ്രകാരം മൂന്നര ലക്ഷം രൂപ കൈപ്പറ്റിയ ശേഷം വീടുപണി പൂർത്തിയാക്കാതെ വഞ്ചിച്ച രണ്ട് പേർക്കെതിരെ പരാതിയിൽ പോലീസ് വിശ്വാസ വഞ്ചനക്ക് കേസെടുത്തു. നിർമ്മലഗിരി പാലാഴി ശ്രീ സദനത്തിൽ കെ.പ്രകാശൻ്റെ (58) പരാതിയിലാണ് പഴശി ഉരുവച്ചാൽ സ്വദേശി എൻ.പി. അർഷാദ്, പഴശി ദ്വാരകയിലെ സുരേഷ് ബാബു എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്.കഴിഞ്ഞവർഷം മാർച്ച് 21നും ഈ വർഷം 20നും മിടയിലാണ് പരാതിക്കാസ്പദമായ സംഭവം.പടുവിലായിയിൽ ആറ് മാസത്തെ എഗ്രിമെൻ്റിൽ വീട് നിർമ്മാണം നടത്തി തരാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി.