മദ്യപിക്കുന്നതിനിടെ തര്‍ക്കം: പാറശ്ശാലയിൽ യുവാവ് വെട്ടേറ്റു മരിച്ചു

മദ്യപിക്കുന്നതിനിടെ തര്‍ക്കം: പാറശ്ശാലയിൽ യുവാവ് വെട്ടേറ്റു മരിച്ചു


തിരുവനന്തപുരം: പാറശ്ശാലയിൽ മദ്യപാനത്തിനിടെ ഉണ്ടായ സംഘർഷത്തിൽ യുവാവ് വെട്ടേറ്റ് മരിച്ചു. ഇഞ്ചിവിള സ്വദേശി രഞ്ജിത്താണ് മരിച്ചത്. നാല്പത് വയസ്സായിരുന്നു. രഞ്ജിത്തിനൊപ്പം മദ്യപിക്കുകയായിരുന്ന റിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് വൈകീട്ടോടെയാണ് സംഭവം. രഞ്ജിത്തിന് വീടിന് സമീപത്തെ വിവാഹസൽകാരത്തിന്  ശേഷം നാലംഗ സംഘം മദ്യപിക്കുകയായിരുന്നു. ഇതിനിടെയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിൽ പരിക്കേറ്റ വിപിനെന്നയാളെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.