കുവൈത്ത്-കണ്ണൂര്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ഇനി ആഴ്ചയില്‍ ഒരു സര്‍വിസ്

കുവൈത്ത്-കണ്ണൂര്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ഇനി ആഴ്ചയില്‍ ഒരു സര്‍വിസ്.കുവൈത്തില്‍നിന്നുള്ള മലയാളിയാത്രക്കാരുടെ ദുരിതം തുടരുന്നു. കണ്ണൂരിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് ആഴ്ചയില്‍ ഒരുദിവസം മാത്രമാക്കി.

വെള്ളിയാഴ്ച മാത്രമാകും ഇനി സര്‍വിസ്. നേരത്തെ ആഴ്ചയില്‍ ഞായര്‍, ചൊവ്വ ദിവസങ്ങളിലായി രണ്ട് സര്‍വിസ് ഉണ്ടായിരുന്നു. അടുത്ത വെള്ളിയാഴ്ച മുതല്‍ പുതിയ ഷെഡ്യൂള്‍ നിലവില്‍ വരും.

കോഴിക്കോട്ടേക്ക് ആഴ്ചയില്‍ നിലവിലുള്ള അഞ്ച് ഷെഡ്യൂള്‍ തുടരും. ബുധന്‍, വെള്ളി ഒഴികെയുള്ള ദിവസങ്ങളിലാണ് സര്‍വിസ്. അതേസമയം, തിരക്കേറിയ സീസണ്‍ അവസാനിച്ചതോടെ, ടിക്കറ്റ് നിരക്കില്‍ കുറവു വന്നിട്ടുണ്ട്. കണ്ണൂരിലേക്ക് ഏറ്റവും കുറഞ്ഞ നിരക്ക് 37 ദീനാറിലും കോഴിക്കോട്ടേക്ക് 43 ദീനാറിലുമെത്തി. ഫെബ്രുവരി 14വരെ യാത്ര ചെയ്യുന്നവര്‍ക്ക് ബാഗേജ് 30 കിലോയില്‍നിന്ന് 40 കിലോ ആക്കിയിട്ടുണ്ട്.