ശബരിമല മാളികപ്പുറം ക്ഷേത്രത്തിന് അടുത്ത് കതിന പൊട്ടി മൂന്നു പേർക്ക് പരിക്ക്

ശബരിമല മാളികപ്പുറം ക്ഷേത്രത്തിന് അടുത്ത് കതിന പൊട്ടി മൂന്നു പേർക്ക് പരിക്ക്




ശബരിമല: മാളികപ്പുറത്തിനടുത്ത് കതിന പൊട്ടിയുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക്. കതിന നിറയ്ക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ചെങ്ങന്നൂർ ചെറിയനാട് തോന്നയ്ക്കാട് ആറ്റുവാശ്ശേരി വടശ്ശേരിൽ എ ആർ ജയകുമാർ (47), ചെങ്ങന്നൂർ കാരയ്ക്കാട് പാലക്കുന്ന് മോടിയിൽ അമൽ (28), പാലക്കുന്ന് മോടിയിൽ രജീഷ് ( 35 ) എന്നിവർക്കാണ് പരിക്കേറ്റത്. മൂവരെയും സന്നിധാനം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.