ഇരിട്ടി: ഇരിട്ടി മഹാത്മാഗാന്ധി കോളേജ് യൂണിയന്റേയും ഫൈനാർട്സിന്റെയും ഉദ്ഘാടനം കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. കോളേജ് യൂണിയന്റെ ഉദ്ഘാടനം കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനനും ഫൈൻ ആർട്സിന്റെ ഉദ്ഘാടനം സിനിമാതാരം രമേഷ് പിഷാരടിയും നിർവഹിച്ചു. യൂണിയൻ ചെയർമാൻ ശ്രാവൺ കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ സി.വി. ജോസഫ്, പ്രിൻസിപ്പൾ ഡോ.ഷിജോ എം ജോസഫ് , യുണിയൻ അഡ്വൈസർ സെബിൻ ജോർജ്ജ്, അസോസിയേറ്റ് പ്രൊഫസർമാരായ ഡോ. റജി പായ്ക്കാട്ട്, ഡോ.ആർ. സ്വരൂപ, ഡോ.ആർ. ബിജുമോൻ, സൂപ്രണ്ട് എൻ. സത്യാനന്ദൻ,കോളേജ് യൂണിയൻ ഭാരവാഹികളായ അലീഷ പി മാത്യു, കെ. അനുഷ, ഇ.എ. ജാസ്മിൻ, എം. മുഹമ്മദ് സിനാൻ, സി.പി. പ്രശോഭ്, റിച്ചാർഡ് സജി, ടോണി ആന്റണി എന്നിവർ പ്രസംഗിച്ചു.