ഇരിട്ടി നഗരത്തിൽ യാത്രക്കാരെ ശല്യം ചെയ്ത് പരാക്രമവും പൊലീസിന് നേരെ അക്രമവും യുവാവ് അറസ്റ്റിൽ

ഇരിട്ടി നഗരത്തിൽ യാത്രക്കാരെ ശല്യം ചെയ്ത് പരാക്രമവും പൊലീസിന് നേരെ അക്രമവും  
യുവാവ് അറസ്റ്റിൽ 

ഇരിട്ടി: ഇരട്ടി നഗരത്തിൽ യാത്രക്കാരെ ശല്യംചെയ്യുകയും  ഫ്ലക്സ് ബോർഡുകൾ വലിച്ചുകീറുകയും  ചെയ്യുന്നത് തടയാൻ എത്തിയ പോലീസിനെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മുഴ ക്കുന്ന്  മുടക്കോഴിയിലെ മാടത്തിൽ വീട്ടിൽ സതീശൻ(36) ആണ് അറസ്റ്റിലായത്. ബുധനാഴ്ച  രാത്രി ഒൻപത് മണിയോടെ  ഇരട്ടി പഴയ സ്റ്റാൻഡിൽ വെച്ചായിരുന്നു പരാക്രമം. വിവരം അറിഞ്ഞ് ഇരിട്ടി എസ് ഐ എം.പി. ഷാജിയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി സതീശനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും സിവിൽ പോലീസ് ഓഫീസർമാരായ പ്രവീൺ, സുകേഷ് എന്നിവരെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരും താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും  അക്രമം നടത്തിയതിനും  സതീശനെതിരെ കേസെടുതു