മയ്യിൽ പാവന്നൂർ മൊട്ടയിൽ വീട്ടമ്മ കിണറിൽ ചാടി മരിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ


മയ്യിൽ പാവന്നൂർ മൊട്ടയിൽ വീട്ടമ്മ കിണറിൽ ചാടി മരിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ

മയ്യിൽ. വീട്ടമ്മ വീട്ടുകിണറിൽ ചാടി മരിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. മര വ്യാപാരിപാവന്നൂർ മൊട്ടയിലെ പട്ടാരവളപ്പിൽ മുഹമ്മദിനെ (43)യാണ് മയ്യിൽ സ്റ്റേഷൻ ഇൻസ്പെക്ടർ ടി.പി.സുമേഷ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ നാലാം തീയതി രാവിലെ 6.45 ഓടെയാണ്
മയ്യിൽ പാവന്നൂർമൊട്ട ഐ.ടി.എം.കോളേജിന് സമീപം താമസിക്കുന്ന പി പി.ഹസീന (38) വീട്ടുകിണറിൽ ചാടി ജീവനൊടുക്കിയത്. കുടുംബ വഴക്കാണ് യുവതി ജീവനൊടുക്കാൻ കാരണം ബന്ധുവിൻ്റെ പരാതിയിൽ കേസെടുത്ത പോലീസ് ഗാർഹീക പീഡനത്തിനും ആത്മഹത്യാ പ്രേരണ കുറ്റത്തിനും കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.