പേരാവൂർ വ്യാപാരോത്സവം; പ്രതിവാര നറുക്കെടുപ്പും പാചക മത്സരവും നടത്തി

പേരാവൂർ വ്യാപാരോത്സവം; പ്രതിവാര നറുക്കെടുപ്പും പാചക മത്സരവും നടത്തി

പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന പേരാവൂർ വ്യാപാരോത്സവത്തിന്റെ പ്രതിവാര സ്വർണ നാണയ നറുക്കെടുപ്പും പായസ പാചക മത്സരവും നടന്നു.പേരാവൂർ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.യു.എം.സി പ്രസിഡന്റ് കെ.എം.ബഷീർ അധ്യക്ഷത വഹിച്ചു.

പ്രതിവാര നറുക്കെടുപ്പിലെ സ്വർണ നാണയം അജ്മൽ പടിക്കലക്കണ്ടിക്ക് ലഭിച്ചു.പായസ പാചക മത്സരത്തിൽ റഷീദ ബംഗളക്കുന്ന്,റുബീന ഹംസ ചെവിടിക്കുന്ന്,ആരിഫ കാക്കയങ്ങാട് എന്നിവർ ഒന്നു മുതൽ മൂന്ന് വരെ സ്ഥാനത്തിനർഹരായി.

ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ,യൂണിറ്റ് ഭാരവാഹികളായ ബേബി പാറക്കൽ,വി.കെ.രാധാകൃഷ്ണൻ,നാസർ ബറാക്ക,ഒ.ജെ.ബെന്നി,വിനോദ് റോണക്‌സ്,സൈമൺ മേച്ചേരി,സനിൽ കാനത്തായി,വി.കെ.വിനേശൻ,ഷമീർ ലസ്സി ടൈം എന്നിവർ സംസാരിച്ചു.

നാലുമാസം നീളുന്ന പേരാവൂർ വ്യാപാരോത്സവം ഏപ്രിൽ 30-ന് അവസാനിക്കും.മാരുതികാർ,റഫ്രിജറേറ്റർ,വാഷിംഗ് മെഷീൻ,എൽ.ഇ.ഡി ടി.വി എന്നിവയും നിരവധി പ്രോത്സാഹന സമ്മാനങ്ങളും ഉപഭോക്താക്കൾക്ക് ലഭിക്കും.