നിര്‍ത്തലാക്കിയ പെരിക്കല്ലൂര്‍ - ഇരിട്ടി കെഎസ്ആര്‍ടിസി സര്‍വീസ് പുന:രാരംഭിച്ചു


കെഎസ്ആര്‍ടിസി സര്‍വീസ് പുന:രാരംഭിച്ചു.
നിര്‍ത്തലാക്കിയ പെരിക്കല്ലൂര്‍ - ഇരിട്ടി കെഎസ്ആര്‍ടിസി സര്‍വീസ് പുന:രാരംഭിച്ചു. പെരിക്കല്ലൂര്‍ സെന്റ് തോമസ് ഫോറോന പള്ളി അസിസ്റ്റന്റ് വികാരി ഫാ.റിന്‍ഷോ കട്ടേല്‍ സര്‍വ്വീസ് ഉദ്ഘാടനം ചെയ്തു.


വാര്‍ഡ് മെമ്പര്‍ ജോസ് നെല്ലേടം അധ്യക്ഷനായിരുന്നു. ഡി.അശ്വിന്‍, ബേബി പാരപ്പള്ളി, സുധീര്‍ പന്തായി വട്ടവളപ്പില്‍, പ്രിന്‍സ് അള്ളുങ്കല്‍, ബിജു തേക്കും കാട്ടില്‍, രാജന്‍, ജാഫര്‍, സ്റ്റീഫന്‍ കാരിപ്ലാക്കില്‍ ബേബി പള്ളിപ്പുറം, ബിജു മുപ്രപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.