മാലിന്യങ്ങൾ പറമ്പിൽ കത്തിക്കുന്നതിനിടെ തീപടർന്ന് പൊള്ളലേറ്റ പോസ്റ്റാഫീസ് ജീവനക്കാരൻ മരിച്ചു

മാലിന്യങ്ങൾ പറമ്പിൽ കത്തിക്കുന്നതിനിടെ തീപടർന്ന് പൊള്ളലേറ്റ പോസ്റ്റാഫീസ് ജീവനക്കാരൻ മരിച്ചു

ചക്കരക്കൽ
മാലിന്യത്തിൽ നിന്ന് തീ പടർന്ന് പൊള്ളലേറ്റ പോസ്റ്റാഫീസ് ജീവനക്കാരൻ മരിച്ചു. തലമുണ്ട ആക്കിച്ചാലിൽ ശോഭ നിവാസിൽ സി പവിത്രൻ ( 57 ) ആണ് മരിച്ചത്. കൂടാളി പോസ്റ്റാഫീസിലെ ക്ലാർക്കാണ്.
തിങ്കൾ രാവിലെ ആറരയോടെ വീട്ടിലെ മാലിന്യങ്ങൾ പറമ്പിൽ കൂട്ടിയിട്ട് കത്തിക്കുന്നതിനിടയിൽ വസ്ത്രത്തിന് തീപടർന്ന് പിടിക്കുകയായിരുന്നു. ഉടൻ ചാലയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ഉച്ചയ്ക്ക് 1 മണിയോടെ മരണപ്പെട്ടു. വേങ്ങാട്ടെ പരേതരായ ഗോവിന്ദന്റെയും ദേവകിയുടെയും മകനാണ്.
ഭാര്യ : ശോഭന,
മക്കൾ : ശ്രുതി, സായന്ത്. മരുമകൻ : യദുകൃഷ്ണൻ ( പയ്യന്നൂർ ) സഹോദരങ്ങൾ: വിമല, അംബിക, സുവർണ്ണ, രാമദാസൻ, അമ്പിളി സംസ്കാരം ചൊവ്വ ഉച്ചയ്ക്ക് 12.30 ന് പയ്യാമ്പലത്ത്.