സൗദി അറേബ്യയില്‍ സയാമിസ് ഇരട്ടകളെ വിജയകരമായി വേർപ്പെടുത്തി

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിർദേശാനുസരണം സൗദി അറേബ്യയില്‍ സയാമിസ് ഇരട്ടകളെ ഏഴു മണിക്കൂർ നീണ്ട സങ്കീർണമായ ശസ്ത്രക്രിയയിലൂടെ വിജയകരമായി വേർപ്പെടുത്തി. ഇടുപ്പും സുഷുമ്‍നാ നാഡിയുടെ താഴ്ഭാഗവും ഒട്ടിപ്പിടിച്ച നിലയിലുള്ള കുട്ടികളെ വേര്‍പ്പെടുത്താനുള്ള ഓപ്പറേഷന്‍ ഏഴു ഘട്ടങ്ങളായാണ് പൂര്‍ത്തിയായത്.
സ്‍പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ അടക്കം 28 അംഗ മെഡിക്കല്‍ സംഘമാണ് ഓപ്പറേഷന്‍ നടത്തിയത്. സൗദിയിൽ സയാമിസ് ഇരട്ടകളെ വേർപ്പെടുത്താൻ നടത്തുന്ന 53-ാമത്തെ ശസ്ത്രക്രിയയാണിതെന്ന് സൗദി റോയൽ കോർട്ട് ഉപദേഷ്ടവും കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആൻഡ് റിലീഫ് സെന്റര്‍ സൂപ്പര്‍വൈസർ ജനറലും സയാമിസ് ഇരട്ടകൾക്ക് വേർപ്പെടുത്തൽ ശസ്ത്രിയകൾ നടത്തുന്ന മെഡിക്കൽ സംഘം മേധാവിയുമായ ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു.