സ്കൂളിൽ ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തു

തളിപ്പറമ്പ: സ്കൂളിൽ ജോലി വാഗ്ദാനം നൽകി 21.5 ലക്ഷം രൂപ തട്ടിയെടുത്ത ദമ്പതികൾക്കെതിരെ പരാതിയിൽ വിശ്വാസ വഞ്ചനക്ക് പോലീസ് കേസെടുത്തു. പന്നിയൂർ ചവനപുഴ സ്വദേശി സി. പ്രണവിൻ്റെ പരാതിയിലാണ് ചവന പുഴമങ്കര സ്വദേശികളായ കൊല്ലലിൽ ജോയി വർഗീസ്, ഭാര്യ മോളി ജോയി എന്നിവർക്കെതിരെ കേസെടുത്തത്. 2021 മെയ് മാസം 26 മുതൽ ആഗസ്റ്റ് 16 വരെയുള്ള കാലയളവിൽ പരാതിക്കാരനിൽ നിന്നും ഭാര്യക്ക് സി.എച്ച്.എം. സ്കൂളിൽ അധ്യാപക ജോലി വാഗ്ദാനം ചെയ്തു 21.5 ലക്ഷം രൂപ വാങ്ങുകയും പിന്നീട് ജോലിയോ കൊടുത്ത പണമോ തിരിച്ചുനൽകാതെ വിശ്വാസ വഞ്ചന നടത്തിയെന്ന പരാതിയിലാണ് കേസ്.