നിറഞ്ഞ സദസ്സിൽ ആയാംഞ്ചേരി വല്യശ്മാൻ വെള്ളരി നാടകം ഇരിട്ടി ഓപ്പൺ ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ചു

നിറഞ്ഞ സദസ്സിൽ ആയാംഞ്ചേരി വല്യശ്മാൻ വെള്ളരി നാടകം ഇരിട്ടി ഓപ്പൺ ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ചു  

ഇരിട്ടി: ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന ആയാംഞ്ചേരി വല്യശ്മാൻ  വെള്ളരി നാടകം ഇരിട്ടി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്നു. പ്രൗഢഗംഭീരമായ നിറഞ്ഞ സദസ്സിനു മുന്നിലാണ് നാടകം അവതരിപ്പിച്ചത്. യുവകലാസാഹിതി ഇരിട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന  നാടകാവാതരണത്തിന്റെ ഉദ്ഘാടനം ഇരിട്ടി മുനിസിപ്പാലിറ്റി ചെയർ പേഴ്സൺ കെ. ശ്രീലത നിർവ്വഹിച്ചു. ചടങ്ങിൽ യുവ കലാ സാഹിതി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.ബി. ഉത്തമൻ അദ്ധ്യക്ഷനായി. സംഘാടക സമിതി ചെയർമാൻ ഒ.കെ ജയകൃഷ്ണൻ മാസ്റ്റർ ആ മുഖ പ്രഭാക്ഷണം നടത്തി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ മുഖ്യാതിഥിയായി, യുവ കലാ സാഹിതി ജില്ലാ പ്രസിഡന്റ് ജിതേഷ് കണ്ണപുരം, സെക്രട്ടറി ഷിജിത്ത് വായന്നൂർ, മണ്ഡലം സെക്രട്ടറി ഡോ: ജി. ശിവരാമകൃഷ്ണൻ, ബേബി ഗാന്ധാര, സി. സുരേഷ് കുമാർ, പ്രകാശൻ പാർവണം, സന്തോഷ് കൊയിറ്റി, വി.പി. സതീശൻ തുടങ്ങിയവർ സംസാരിച്ചു.