കീഴൂർ മഹാവിഷ്ണു ക്ഷേത്ര മഹായോത്സവത്തോടനുബന്ധിച്ച ധനശേഖരണം ഉദ്‌ഘാടനം ചെയ്തു

കീഴൂർ മഹാവിഷ്ണു ക്ഷേത്ര മഹായോത്സവത്തോടനുബന്ധിച്ച ധനശേഖരണം ഉദ്‌ഘാടനം ചെയ്തു 


ഇരിട്ടി: ഫിബ്രുവരി 20 മുതൽ 25 വരെ നടക്കുന്ന കീഴൂർ മഹാവിഷ്ണു ക്ഷേത്ര മഹായോത്സവത്തോടനുബന്ധിച്ച ധനശേഖരണത്തിന്റെ ഉദ്‌ഘാടനം ക്ഷേത്ര നടയിൽ വെച്ച് നടന്നു. റിട്ട. പ്രഥമാദ്ധ്യാപിക കെ. കമലകുമാരിയിൽ നിന്നും ക്ഷേത്രസമിതി വൈസ് പ്രസിഡന്റ് സി. പ്രഭാകരൻ ആദ്യ ഫണ്ട് ഏറ്റുവാങ്ങി. സമിതി സിക്രട്ടറി എം. ഹരീന്ദ്രനാഥ്‌, ജോ. സിക്രട്ടറി കെ.പി. കുഞ്ഞിനാരായണൻ മാസ്റ്റർ, ഇരിട്ടി നഗരസഭാ  കൗൺസിലർ പി.പി. ജയലക്ഷ്മി, പി. മാധവൻ, കെ. ബാലകൃഷ്ണൻ  തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.