ഇ​ടു​ക്കി​യി​ൽ ഷവർമയിൽനിന്ന് ഭ​ക്ഷ്യ​വി​ഷ​ബാ​ധ! ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ര്‍ ചി​കി​ത്സ തേ​ടി

ഇ​ടു​ക്കി​യി​ൽ ഷവർമയിൽനിന്ന് ഭ​ക്ഷ്യ​വി​ഷ​ബാ​ധ! ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ര്‍ ചി​കി​ത്സ തേ​ടി


ഇ​ടു​ക്കി: നെ​ടു​ങ്ക​ണ്ട​ത്ത് ഷ​വ​ര്‍​മ ക​ഴി​ച്ച ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​രെ ശാ​രീ​രി​കാ​സ്വാ​സ്ഥ്യ​ത്തെ​തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഈ ​മാ​സം ഒ​ന്നാം തീ​യ​തി​യാ​ണ് സം​ഭ​വം. നി​ല​വി​ല്‍ ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.

നെ​ടു​ങ്ക​ണ്ടം കി​ഴ​ക്കേ​ക​വ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കാ​മ​ല്‍ റ​സ്റ്റോ എ​ന്ന ഹോ​ട്ട​ലി​ല്‍​നി​ന്നാ​ണ് ഇ​വ​ര്‍ ഷ​വ​ര്‍​മ വാ​ങ്ങി​യ​ത്.

ഇ​തേതുടർന്ന് ഏ​ഴു​വ​യ​സു​ള്ള കു​ട്ടി​ക്ക് ഛര്‍​ദി​യും വ​യ​റി​ള​ക്ക​വും അ​നു​ഭ​വ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. പി​റ്റേ​ന്ന് വീ​ട്ടി​ലെ മ​റ്റ് ര​ണ്ട് പേ​രും ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് ചി​കി​ത്സ തേ​ടി.

ഇ​വ​ര്‍ പ​രാ​തി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഹോ​ട്ട​ലി​ലെ പ​ല​യി​ട​ങ്ങ​ളും വൃ​ത്തി​ഹീ​ന​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.