ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തെത്തുടർന്ന് ഇരട്ടക്കുട്ടികൾ മരിച്ചു; സൂപ്രണ്ട് റിപ്പോർട്ട് തേടി

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തെത്തുടർന്ന് ഇരട്ടക്കുട്ടികൾ മരിച്ചു; സൂപ്രണ്ട് റിപ്പോർട്ട് തേടി


ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവത്തെത്തുടര്‍ന്ന് ഇരട്ടക്കുട്ടികള്‍ മരിച്ചു. ഹരിപ്പാട് മഹാദേവികാട് സ്വദേശികളായ ദമ്പതികളുടെ ഇരട്ടക്കുട്ടികളാണ് മരിച്ചത്. സംഭവത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ട് റിപ്പോര്‍ട്ട് തേടി.

പ്രസവത്തിനായി നാലുദിവസം മുമ്പാണ് കാർത്തികപ്പള്ളി സ്വദേശിനിയായ യുവതി ആശുപത്രിയില്‍ എത്തിയത്. ഇന്നായിരുന്നു ശാസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. എന്നാല്‍ വേദന കൂടിയതോടെ ഇന്നലെ വൈകിട്ട് തന്നെ ശാസ്ത്രക്രിയക്ക് വിധേയമാക്കി. പുറത്തെടുപ്പോള്‍ കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു എന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്