കൃഷിയിടത്തിൽ നിർത്തിയിട്ട ജീപ്പും രണ്ട് ഇരുചക്ര വാഹനങ്ങളും അടിച്ചുതകർത്തു






ചെറുപുഴ: കൃഷിയിടത്തിൽ നിർത്തിയിട്ട സംസ്ഥാന കർഷക അവാർഡ് ജേതാവിന്റെ ജീപ്പും രണ്ട് ഇരുചക്ര വാഹനങ്ങളും അടിച്ചുതകർത്തു. താബോറിലെ പരുവിലാങ്കൽ അനീഷിന്റെ വാഹനങ്ങളാണ് നശിപ്പിച്ചത്. ഇയാളുടെ വീട്ടിലേയ്ക്കുള്ള വഴി കുത്തനെയുള്ള ഇറക്കമായതിനാൽ വാഹനങ്ങൾ താബോറിൽ സ്വന്തം കൃഷിയിടത്തിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് വാഹനങ്ങൾ നശിപ്പിച്ചതായി കണ്ടത്. ജീപ്പിന്റെ നാല് ടയറുകളും സീറ്റും കുത്തിക്കീറി നശിപ്പിച്ചു. ബുള്ളറ്റിന്റെയും സ്കൂട്ടറിന്റെയും ടയറുകളും സീറ്റുകളും കുത്തിക്കീറി. 2020-ലെ സംസ്ഥാനത്തെ ഏറ്റവുംമികച്ച കർഷകനുള്ള കർഷകോത്തമ അവാർഡും 2019-ലെ അക്ഷയശ്രീ അവാർഡും അനീഷിനാണ് ലഭിച്ചത്. ആലക്കോട് പോലീസിൽ പരാതി നൽകി.