
പാലക്കാട്: കഴിഞ്ഞ ഏപ്രിലിൽ കൊല്ലപ്പെട്ട എസ്ഡിപിഐ നേതാവ് സുബൈർ അഞ്ച് മാസങ്ങൾക്ക് ശേഷം നടന്ന പോപ്പുലർ ഫ്രണ്ട് ഹർത്താലിലുണ്ടായ നഷ്ടം നികത്തണമെന്ന് റവന്യൂ വകുപ്പ്. 2022 ഏപ്രിൽ 15നാണ് സുബൈർ കൊല്ലപ്പെടുന്നത്. 2022 സെപ്തംബർ 23നാണ് പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താൽ.
ജപ്തി നടപടികള്‍ എടുക്കേണ്ടവരുടെ ലിസ്റ്റില്‍ പതിനഞ്ച് വര്‍ഷം മുന്‍പ് മരിച്ചയാളെയായിരുന്നു കോട്ടക്കലിൽ ഉൾപ്പെടുത്തിയിരുന്നത്. മരിച്ച അലവി പള്ളിയാലിയുടെ പേരാണ് ലിസ്റ്റില്‍ ഉള്ളത്. ഇക്കാര്യത്തിൽ, ലിസ്റ്റില്‍ പിശക് സംഭവിച്ചിട്ടുണ്ടെന്നാണ് കരുതുന്നതെന്നായിരുന്നു കോട്ടയ്ക്കല്‍ വില്ലേജ് ഓഫീസര്‍ സുരേഷ് ബാബു വ്യക്തമാക്കിയത്.
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ ഉണ്ടായ നാശനഷ്ടം കണക്കിലെടുത്ത് ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. മലപ്പുറത്തെ ജപ്‌തി നടപടിയിൽ ആക്ഷേപങ്ങൾ ഉണ്ടായെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പിഎഫ്ഐ ബന്ധമില്ലെന്ന് നോട്ടീസ് കിട്ടിയവർ പറയുന്നതിന്റെ വസ്തുത പരിശോധിക്കും.
ആക്ഷേപങ്ങൾ പരിശോധിച്ച് പരിഹാരം കാണുമെന്ന് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതിന്റെ വിവരങ്ങളടങ്ങിയ റിപ്പോർട്ട് സമർപ്പിച്ചു. ഏറ്റവും കൂടുതൽ നടപടി മലപ്പുറം ജില്ലയിൽ(126). കുറവ് കൊല്ലത്ത് (1) പാലക്കാട് (23) കോഴിക്കോട് (22) തൃശൂർ (18) വയനാട് (11) എന്നിങ്ങനെയാണ്.