ഇരിട്ടി ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റിൻറെ നേതൃത്വത്തിൽ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ വായനാ കോർണർ സ്ഥാപിച്ചു

ഇരിട്ടി ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസ്  യൂണിറ്റിൻറെ നേതൃത്വത്തിൽ  ഇരിട്ടി  താലൂക്ക് ആശുപത്രിയിൽ  വായനാ കോർണർ സ്ഥാപിച്ചു ഇരിട്ടി: വായന വളർത്തി എടുക്കുക എന്ന ഉദ്ദേശത്തോടെ  ഇരിട്ടി ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസ്  യൂണിറ്റിൻറെ നേതൃത്വത്തിൽ  ഇരട്ടി  താലൂക്ക് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വേണ്ടി വായന കോർണർ സ്ഥാപിച്ചു.  എൻ എസ് എസ് വളന്റിയർ മാരുടെ നേതൃത്വത്തിലാണ് ഇതിലേക്ക് ആവശ്യമായ പുസ്തകങ്ങൾ സംഘടിപ്പിച്ചതും. ഇരട്ടി താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ  എംഎൽഎ അഡ്വ. സണ്ണി ജോസഫ്  ഉദ്ഘാടനം ചെയ്തു. ഇരിട്ടി നഗരസഭ ചെയർപേഴ്സൺ  കെ. ശ്രീലത അധ്യക്ഷയായി. സ്കൂൾ പ്രിൻസിപ്പൽ കെ.ഇ. ശ്രീജ, കൗൺസിലർമാരായ കെ. നന്ദനൻ, പി.പി. ജയലക്ഷ്മി, താലൂക്ക് ആശുപത്രി സൂപ്രണ്ട് രാജേഷ്, പിടിഎ പ്രസിഡണ്ട് സന്തോഷ് കോയിറ്റി,  സ്റ്റാഫ് സെക്രട്ടറി കെ.വി. സുജേഷ് ബാബു, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഇ.പി. അനീഷ് കുമാർ എന്നിവർ സംസാരിച്ചു.