കൊയിലാണ്ടിയിൽ ബസ് കയറി സ്ത്രീക്ക് ദാരുണാന്ത്യം

 കൊയിലാണ്ടിയിൽ ബസ് കയറി സ്ത്രീക്ക് ദാരുണാന്ത്യം

പുതുവര്‍ഷത്തില്‍ കൊയിലാണ്ടിയില്‍ ബസ് കയറി സ്ത്രീക്ക് ദാരുണാന്ത്യം. നെല്ലാടിവിയ്യൂര്‍ വളപ്പില്‍  ശ്യാമള 65 ആണ് മരിച്ചത്. ഇന്നുരാവിലെ പുതിയ ബസ് സ്റ്റാന്റിന് സമീപമായിരുന്നു അപകടം.

 കൊയിലാണ്ടി കോഴിക്കോട് റൂട്ടിലോടുന്നKL 11. എ എം.7929 നമ്പര്‍ ഫാത്തിമാസ് ബസ് കയറിയാണ് മരണം. മൃതദേഹം ചതഞ്ഞരഞ്ഞു. കൊയിലാണ്ടി പോലീസ് നടപടികള്‍ സ്വീകരിച്ചു. ഭര്‍ത്താവ് രാഘവന്‍, മകന്‍ രാജേഷ്.