സ്വാമി വിവേകാന്ദൻ ആത്മവിശ്വാസത്തിന്റെ ഒരിക്കലും നശിക്കാത്ത അഗ്നിഗോളം - വി. മഹേഷ്

സ്വാമി വിവേകാന്ദൻ  ആത്മവിശ്വാസത്തിന്റെ ഒരിക്കലും നശിക്കാത്ത അഗ്നിഗോളം - വി. മഹേഷ് 

ഇരിട്ടി: ആത്മവിശ്വാസമുള്ള വ്യക്തിക്ക് മാത്രമേ വ്യക്തിയിൽ എന്നല്ല  സമൂഹത്തിൽ പോലും മാറ്റം വരുത്താൻ കഴിയൂ .ചെറുപ്പത്തിൽ തന്നെ സ്വാമി വിവേകാന്ദനിൽ അത് പ്രകടമായിരുന്നെന്നും  ആത്മവിശ്വാസത്തിന്റെ ഒരിക്കലും നശിക്കാത്ത അഗ്നിഗോളമായിരുന്നു അദ്ദേഹമെന്നും ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സിക്രട്ടറി വി. മഹേഷ് പറഞ്ഞു. പുന്നാട് വിവേകാന്ദ ആർട്സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് ദേശീയ യുവജനദിന  വാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ സാംസ്‌കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ നാടിൻറെ മാറ്റം യുവാക്കളെ ആശ്രയിച്ചാണെന്നും അതിനായി നിരന്തരം യുവാക്കളുമായി അദ്ദേഹം ആശയ സംവാദം നടത്തുകയും ചെയ്തു. സിരകൾക്ക് കരുത്തേകണമെന്നും  ഇരുമ്പിന്റെ മാംസപേശികളും ഉരുക്കിന്റെ സിരാതന്തുക്കളുമുള്ള യുവാക്കളെയാണ് നമുക്ക് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു . നാം വേണ്ടത്ര കരഞ്ഞിരിക്കുന്നു. ഇനി കരച്ചിൽ വേണ്ടെന്നും തൻ കാലിൽ നിൽക്കണമെന്നുമാണ്  വിവേകാന്ദൻ  യുവാക്കളോട് ആഹ്വാനം ചെയ്‌തെന്നും മഹേഷ് പറഞ്ഞു. ബാലഗോകുലം ഇരിട്ടി താലൂക്ക് പ്രസിഡന്റ് സി.പി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പുന്നാട് മേഖലയിലെ പൂർവ സൈനികരേയും, സൈനികരെയും പൂർവസൈനിക പരിഷത്ത് സംസ്ഥാന രക്ഷാധികാരി ലഫ്.കേണൽ കെ. രാംദാസ് ആദരിച്ചു. കൗൺസിലർ എൻ. സിന്ധു, എം. പുരുഷോത്തമൻ, എൻ.വി. അശ്വിൻ എന്നിവർ സംസാരിച്ചു.