മാനന്തവാടി കല്ലുമൊട്ടംകുന്നിൽ വന്യജീവി അക്രമണം; തൊഴുത്തിൽ കെട്ടിയ ആടിനെ അജ്ഞാത ജീവി ആക്രമിച്ചു കൊന്നു

*മാനന്തവാടി കല്ലുമൊട്ടംകുന്നിൽ വന്യജീവി അക്രമണം; തൊഴുത്തിൽ കെട്ടിയ ആടിനെ അജ്ഞാത ജീവി ആക്രമിച്ചു കൊന്നു

മാനന്തവാടി: മാനന്തവാടി കല്ലുമോട്ടംകുന്നിൽ അജ്ഞാത വന്യജീവി ആടിനെ ആക്രമിച്ചു കൊന്നു. കല്ലുമൊട്ടംകുന്ന് മണിത്തൊട്ടിയിൽ ബിജുവിന്റെ ആടിനെയാണ് വന്യജീവി ആക്രമിച്ച് കൊന്നത്. ഇന്ന് പുലർച്ചെ 4 മണിയോടെ ആടിന്റെ കരച്ചിൽ കേട്ട് വാതിൽ തുറന്നപ്പോൾ ഇരുട്ടത്ത് വന്യജീവി ഓടിമറിയുന്നതായി കണ്ടുവെന്ന് വീട്ടക്കാർ.  ഇരുട്ടിൽ വ്യക്തമായി കാണാൻ കഴിഞ്ഞില്ലെങ്കിലും പുലിയുമായി സാമ്യമുള്ള ജീവിയാണ്  ഓടിയതെന്ന് സാബു പറഞ്ഞു.

തലപ്പുഴ ഡെപ്യുട്ടി റെയിഞ്ച് ഓഫീസർ ജയേഷ് ജോസഫിന്റെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തേത്തി പരിശോധന നടത്തി.എന്നാൽ കൽപ്പാടുകൾ പുലിയുടേത് അല്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
കണ്ടെത്തിയ കാൽപാടുകൾ പ്രദേശ വാസികൾ വരച്ചിട്ടതാണ് എന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പരാമർശം സംഘർഷത്തിന്  ഇടയാക്കി. ഇതേ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. മാനന്തവാടി പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാകകൊന്ന