ആധാറിലെ മേൽവിലാസം ഓൺലൈനായി പുതുക്കാം; വേണ്ടത് കുടുംബനാഥന്റെ അനുമതി; പുതിയ സൗകര്യമൊരുക്കി UIDAI

ആധാറിലെ മേൽവിലാസം ഓൺലൈനായി പുതുക്കാം; വേണ്ടത് കുടുംബനാഥന്റെ അനുമതി; പുതിയ സൗകര്യമൊരുക്കി UIDAI


ആധാർ കാർഡിലെ മേൽവിലാസം പുതുക്കാൻ പുതിയ സൗകര്യമൊരുക്കി യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ഇതോടെ ആധാറിലെ മേൽവിലാസം മാറ്റൽ ഇനി വളരെ എളുപ്പത്തിൽ ചെയ്യാം. കുടുംബനാഥന്റെ അല്ലെങ്കിൽ കുടുംബനാഥയുടെ അനുമതിയോടെയാണ് കുടുംബാംഗങ്ങൾക്ക് ഓൺലൈനായി വിലാസം പുതുക്കാൻ സാധിക്കുക.

ആധാർ ഉടമകൾക്ക് അവരുടെ കുടുംബനാഥന്റെ അനുമതിയോടെ ഓൺലൈനായി വിലാസത്തിൽ മാറ്റം വരുത്താനാകുമെന്ന് യുഐഡിഎഐ ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കുടംബനാഥന്റെ അനുമതിയോടെ ആധാറിലെ വിലാസം ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കുന്നത് ആളുകൾക്ക് കൂടുതൽ സൌകര്യപ്രദമായിരിക്കും. വിവിധ ആവശ്യങ്ങൾക്കായി വിവിധ നഗരങ്ങളിലും ദൂരസ്ഥലങ്ങളിലും മാറി താമസിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് ഈ സൗകര്യം ഏറെ സഹായകമാകുമെന്നും യുഐഡിഎഐ അറിയിച്ചു