അറുപത് വർഷമായി ഉറങ്ങാത്ത എൺപതുകാരൻ; 1962 ൽ പനി വന്നതിനു പിന്നാലെ ഉറക്കം നഷ്ടമായി

അറുപത് വർഷമായി ഉറങ്ങാത്ത എൺപതുകാരൻ; 1962 ൽ പനി വന്നതിനു പിന്നാലെ ഉറക്കം നഷ്ടമായി


Thai Ngoc

  • Share this:

ഉറങ്ങാതിരുന്നാൽ എന്തൊക്കെ സംഭവിക്കും എന്ന് ചോദിച്ചാൽ എന്താണ് സംഭവിക്കാതിരിക്കുക എന്ന് തിരിച്ചു ചോദിക്കാം. ദിവസവും 6-7 മണിക്കൂർ ശരിയായ ഉറക്കം നമ്മുടെ ശാരീരിക ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും അത്യാവശ്യമാണ്. ഒരു ദിവസത്തെ ഉറക്കം ശരിയായില്ലെങ്കിൽ പോലും അസ്വസ്ഥതകൾ അനുഭവിക്കുന്നവരാണ് നമ്മളിൽ പലരും. അപ്പോഴാണ് കഴിഞ്ഞ അറുപത് വർഷമായി ഉറങ്ങിയിട്ടില്ലെന്ന വാദവുമായി ഒരു എൺപതുകാരൻ എത്തുന്നത്.

വിയറ്റ്നാം സ്വദേശിയായ തായ് ങോക് (Thai Ngoc) ആണ് ആ അത്ഭുത മനുഷ്യൻ. ഒരു യൂട്യൂബ് ചാനലാണ് ഇദ്ദേഹത്തിന്റെ കഥ ലോകത്തെ അറിയിച്ചത്. തായ് ഉറങ്ങുന്നത് കണ്ടിട്ടേ ഇല്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യയും മക്കളും അയൽവാസികളും പറയുന്നു. കുട്ടിക്കാലത്ത് ഒരു പനി വന്നതിനു ശേഷമാണ് തനിക്ക് ഉറക്കം നഷ്ടപ്പെട്ടതെന്നാണ് തായ് പറയുന്നത്.