
വയനാട്: ദീര്‍ഘമാള ഇടവേളയ്ക്കും പൊതുപരിപാടികളുടെ തിരക്കുകള്‍ക്കും ശേഷം രാഹുല്‍ഗാന്ധി വയനാട്ടില്‍. കരിപ്പൂരില്‍ വിമാനം ഇറങ്ങിയ കോണ്‍ഗ്രസ് നേതാവിനെ മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നല്‍കി. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം ആദ്യമായിട്ടാണ് രാഹുൽ ഗാന്ധി തന്റെ സ്വന്തം മണ്ഡലമായ വയനാട്ടില്‍ എത്തുന്നത്.
ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം ഇന്ന് രാത്രി മടങ്ങും. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, താരിഖ് അൻവർ, രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ തുടങ്ങി ഒട്ടേറെ നേതാക്കൾ രാഹുലിനെ സ്വീകരിക്കാൻ കരിപ്പൂരിൽ എത്തിയിരുന്നു. ഞായറാഴ്ച ഡൽഹിയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലായിരുന്നു രാഹുല്‍ വന്നത്.
കരിപ്പൂരിലെത്തിയ രാഹുൽ ഗാന്ധി രാത്രി തന്നെ കൽപ്പറ്റയിലെത്തി. വിമാനത്താവളം മുതൽ ന്യൂമാൻ ജക്ഷൻ വരെയുള്ള ഭാഗത്ത് തുറന്ന വാഹനത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ യാത്ര. മുതിർന്ന നേതാക്കളും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നിരവധി പ്രവർത്തകരും ചേർന്നാണ് രാഹുലിനെ കരിപ്പൂരിൽ സ്വീകരിച്ചത്. കല്‍പ്പറ്റ മണിയങ്കോട് കൈതാങ്ങ് പദ്ധതിയില്‍ നിര്‍മ്മിച്ച വീട് രാഹുല്‍ സന്ദര്‍ശിക്കും
കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്‍ പുതുശ്ശേരി തോമസിന്റെ വീടും സന്ദര്‍ശിക്കും. വൈകിട്ട് മീനങ്ങാടി സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. കോണ്‍ഗ്രസിന്റെ 'കൈത്താങ്ങ് ' പദ്ധതി പ്രകാരം നിര്‍മിച്ച 25 വീടുകളുടെ താക്കോല്‍ ദാനവും ചടങ്ങില്‍ രാഹുല്‍ ഗാന്ധി നിര്‍വഹിക്കും. മണ്ഡല സന്ദര്‍ശനം പൂര്‍ത്തിയാക്കി രാത്രിയോടെ മടങ്ങാനാണ് രാഹുലിന്റെ പദ്ധതി.