മ്യതദേഹവുമായി 40 കിലോമീറ്ററോളം ഡ്രൈവ്; പിന്നീട് ശരീരം ഫ്രിഡ്‍ജിൽ ഒളിപ്പിച്ച ശേഷം മറ്റൊരു വിവാഹം; ഡൽഹിയെ നടുക്കിയ കൊലപാതകം ഇങ്ങനെ

മ്യതദേഹവുമായി 40 കിലോമീറ്ററോളം ഡ്രൈവ്; പിന്നീട് ശരീരം ഫ്രിഡ്‍ജിൽ ഒളിപ്പിച്ച ശേഷം മറ്റൊരു വിവാഹം; ഡൽഹിയെ നടുക്കിയ കൊലപാതകം ഇങ്ങനെ


ഡൽഹിയെ നടുക്കിയ ശ്രദ്ധ വാൽക്കർ കൊലപാതകത്തിനു ശേഷം ‍രാജ്യ തലസ്ഥാനത്ത് സമാനമായ രീതിയിൽ മറ്റൊരു കൊലപാതകം. 24 കാരിയായ നിക്കി യാദവ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കാമുകനായിരുന്ന സഹിൽ ഗെഹ്‍ലോട്ടാണ് അരുംകൊലക്കു പിന്നിലെന്ന് പോലീസ് കണ്ടെത്തി. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ മിത്രോൺ ഗ്രാമത്തിലുള്ള ഇയാളുടെ ധാബയിലെ റഫ്രിജറേറ്ററിൽ നിന്നാണ് നിക്കി യാദവിന്റെ മൃതദേഹം കണ്ടെത്തിയത്. ഫെബ്രുവരി ഒൻപതിനാണ് സംഭവം നടന്നത്.

മിത്രോൺ സ്വദേശിയായ പ്രതി സഹിൽ ഗഹ്‌ലോട്ടിന്റെ വിവാഹം ഈ മാസം നടത്താൻ നിശ്ചയിച്ചിരുന്നു. എന്നാൽ ഇയാളുമായി ദീർഘനാളായി പ്രണയത്തിലായിരുന്നതിനാൽ  നിക്കി യാദവ് ഈ വിവാഹത്തെ എതിർത്തു. ഇതേത്തുടർന്നുണ്ടായ തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.